കൊയിലാണ്ടി നമ്പ്രത്തുകരയിൽ പെൺകുട്ടി കിണറ്റിൽ വീണ് മരിച്ച നിലയിൽ, മരിച്ചത് 19 വയസ്സുകാരി സൂര്യ


കൊയിലാണ്ടി: കൊയിലാണ്ടി നമ്പ്രത്തുകരയിൽ പെൺകുട്ടിയെ കിണറ്റിൽവീണ് മരിച്ച നിലയിൽ കണ്ടെത്തി. 19 വയസുള്ള സൂര്യയാണ് മരിച്ചത്. കൊയിലാണ്ടി നമ്പ്രത്ത്കര കല്ലിൽ വീട്ടിൽ കുഞ്ഞിരാമന്റെ മകളാണ്. ഫയർ ഫോഴ്സും പോലീസും സ്ഥലത്തെത്തി മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

ആൾമറയില്ലാത്ത കിണറിൽ വെള്ളം കോരുന്നതിനിടയിൽ അബദ്ധത്തിൽ വീണത് ആകാമെന്നാണ് നാട്ടുകാർ പറയുന്നത്. അമ്മ: ബിന്ദു. സഹോദരങ്ങൾ: സുരജ, സൂരജ്