കൊയിലാണ്ടി നഗരത്തിൽ അടുപ്പുകൂട്ടി പ്രതിഷേധിച്ചു


കൊയിലാണ്ടി: പാചകവാതക, പെട്രോൾ ഡീസൽ വില വർദ്ധനവിനെതിരെ കൊയിലാണ്ടി നഗരത്തിൽ അടുപ്പുകൂട്ടി പ്രതിഷേധിച്ച് ഡിവൈഎഫ്ഐ. കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് എൽ.ജി.ലിജീഷ് ഉൽഘാടനം ചെയ്തു.

തുടർച്ചയായ പന്ത്രണ്ടാം ദിവസവും പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ചു. പൊട്രോളിയം കമ്പനികൾക്ക് കൊള്ളലാഭമുണ്ടാക്കാൻ കേന്ദ്ര സർക്കാർ കൂട്ടുനിൽക്കുകയാണെന്ന് എൽ.ജി.ലിജീഷ് പറഞ്ഞു. പാചകവാതക സിലിണ്ടറിന് 50 രൂപ കഴിഞ്ഞ ദിവസം വർദ്ധിപ്പിച്ചു. അഞ്ച് മാസത്തിനിടെ 175 രൂപയാണ് സിലിണ്ടറിന് വർദ്ധിപ്പിച്ചത്. ഏപ്രിൽ മാസത്തിന് ശേഷം സബ്സിഡി ബാങ്ക് അക്കൗണ്ടിൽ ലഭിക്കുന്നില്ല. സബ്സിഡി- സബ്സിഡി രഹിത സിലിണ്ടർ വില ഏകീകരിച്ചു എന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്.

സി.എം.രതീഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി ബി.പി ബബീഷ് സ്വാഗതം പറഞ്ഞു.