കൊയിലാണ്ടി ദേശീയപാതയോരത്ത് കൃഷ്ണ വിഗ്രഹ വില്‍പ്പന സജീവം
കൊയിലാണ്ടി: വിഷുവിന് കണിയൊരുക്കാന്‍ വിവിധ വര്‍ണങ്ങള്‍ ചാലിച്ച കൃഷ്ണവിഗ്രഹങ്ങള്‍ തയ്യാറായി. പൂക്കാട് ദേശീയപാതയോരത്ത് വര്‍ഷങ്ങളായി താമസിക്കുന്ന രാജസ്ഥാന്‍ കുടുംബങ്ങളാണ് പ്രതിമകള്‍ നിര്‍മിച്ച് വില്‍പനക്കു തയ്യാറായി വെച്ചിരിക്കുന്നത്.
രാജ്യത്തെ കൊവിഡ് വ്യാപനം പ്രതിമ നിര്‍മാണ രംഗത്തെയുമ വലിയ രീതിയില്‍ ബാധിച്ചിരുന്നു. വിഷു വിപണി ലക്ഷ്യം വെച്ച് പ്രതിമകള്‍ ധാരാളമായി നിര്‍മിച്ചിരിക്കുകയാണ് ഇവര്‍. ഇത്തവണ വിപണിയില്‍ ശുഭപ്രതിക്ഷയുണ്ടെന്നാണ് പ്രതികരണം. ഉണ്ണിക്കണ്ണന്‍മാരുടെ വിഗ്രഹങ്ങള്‍ ദേശീയപാതയോരത്ത് വര്‍ണ്ണ കാഴ്ചയൊരുക്കുകയാണ്.