കൊയിലാണ്ടി ചുവന്ന് തുടുക്കുമെന്ന് മനോരമ സര്‍വേ; ജില്ലയില്‍ മുഴുവൻ സീറ്റിലും എല്‍ഡിഎഫ് വിജയിക്കുമെന്ന് പ്രവചനം
കോഴിക്കോട് : ജില്ലയില്‍ എല്‍ഡിഎഫ് എല്ലാ സീറ്റിലും മുന്നിലെത്തുമെന്ന് പ്രവചിച്ച് മനോരമ ന്യൂസ് വിഎംആര്‍ അഭിപ്രായ സര്‍വേ. കൊയിലാണ്ടി ചുവക്കുമെന്നാണ് സര്‍വേഫലം. കൊയിലാണ്ടിയില്‍ സിറ്റിങ് എംഎല്‍എ കെ.ദാസന്റെ റെക്കോര്‍ഡ് ഏറ്റവും മികച്ചതെന്ന് 30 ശതമാനം പേരും മികച്ചതാണെന്ന് 35 ശതമാനം പേരും വിലയിരുത്തി. ശരാശരി എന്നാണ് 29 ശതമാനം പേരുടെ വിലയിരുത്തല്‍. മോശം എന്ന് പറഞ്ഞത് 7 ശതമാനമാണ്. തീര്‍ത്തും മോശം എന്ന് ആര്‍ക്കും അഭിപ്രായമില്ല.
ബേപ്പൂരും കുന്നമംഗലവും തിരുവമ്പാടിയും എലത്തൂരും പേരാമ്പ്രയിലും ബാലുശ്ശേരിയിലും എല്‍ഡിഎഫ് വിജയിക്കും. വടകരയില്‍ എല്‍ഡിഎഫ് ആണ് മുന്നില്‍. കുറ്റ്യാടി എല്‍ഡിഎഫ് തിരിച്ചുപിടിക്കാന്‍ സാധ്യത. കോഴിക്കോട് നോര്‍ത്തില്‍ കടുത്ത പോരാട്ടവും, കോഴിക്കോട് സൗത്തില്‍ എല്‍ഡിഎഫ് മുന്നിലെന്നുമാണ് സര്‍വേ ഫലം. കൊടുവള്ളിയില്‍ കാരാട്ട് റസാഖ് കനത്ത മത്സരം നേരിടുമെന്നും സര്‍വേ പ്രവചിക്കുന്നു.
ജില്ലയിലെ വോട്ട് വിഹിതം ഇങ്ങനെ
*എല്‍ഡിഎഫ് – 47.94 ശതമാനം
*യുഡിഎഫ് – 33.60 ശതമാനം
*എന്‍ഡിഎ – 14.93 ശതമാനം
*മറ്റുള്ളവര്‍ – 3.54 ശതമാനം