കൊയിലാണ്ടി ഗവ.റീജിയണല്‍ ഫിഷറീസ് ടെക്ക്‌നിക്കല്‍ ഹൈസ്‌ക്കൂള്‍; ടൈപ്പിസ്റ്റ് തസ്തികയിലേക്കുള്ള കൂടിക്കാഴ്ച മാറ്റി


കൊയിലാണ്ടി: കൊയിലാണ്ടി ഗവ.റീജ്യണല്‍ ഫിഷറീസ് ടെക്നിക്കല്‍ ഹൈസ്‌കൂളിലെ ക്ലര്‍ക്ക്- ടൈപ്പിസ്റ്റ് തസ്തികയിലേക്കുള്ള അഭിമുഖം മാറ്റി.

എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയുള്ള നിയമനവുമായി ബന്ധപ്പെട്ട് കോഴിക്കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ആഫീസില്‍ ഇന്ന് നടത്താനിരുന്ന കൂടിക്കാഴ്ചയാണ് മാറ്റിയത്. ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ ജൂണ്‍ മൂന്ന് രാവിലെ 11 മണിയിലേക്ക് മാറ്റി നിശ്ചയിച്ചതായി ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ബന്ധപ്പെട്ട രേഖകള്‍ സഹിതം ഉദ്യോഗാര്‍ത്ഥികള്‍ കൂടിക്കാഴ്ചക്ക് ഹാജരാകണം.