കൊയിലാണ്ടി ഗവ. ആശുപത്രിയിലേക്ക് വാട്ടര്‍ ഫില്‍റ്റര്‍ സംഭാവന നല്‍കി


കൊയിലാണ്ടി: ഹനീഷ് ഡ്രൈവിംഗ് സ്‌കൂള്‍ ഉടമ ഇ.മോഹന്‍ദാസിന്റെ ഇരുപത്തി രണ്ടാം ചരമ ദിനത്തില്‍ സേവന പ്രവര്‍ത്തനം ചെയ്ത് കുടുംബാഗങ്ങള്‍. കൊയിലാണ്ടി ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് വാട്ടര്‍ ഫില്‍റ്റര്‍ യൂണിറ്റ് സംഭാവന നല്‍കിയാണ് മോഹന്‍ദാസിന്റെ കുടുംബാഗങ്ങള്‍ മാതൃകയായത്.

ചടങ്ങില്‍ കൊയിലാണ്ടി ചെയര്‍പേഴ്‌സണ്‍ കെ സുധ, സൗമ്യ മോഹന്‍ദാസ്, ഹനീഷ് ദാസ് എന്നിവര്‍ പങ്കെടുത്തു. കൃത്യമായു കോവിഡ് പ്രോട്ടോടക്കോള്‍ പാലിച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്.