കൊയിലാണ്ടി ഉള്ളൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി


കൊയിലാണ്ടി: കൊയിലാണ്ടിയിലെ ഉള്ളൂരില്‍ വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി. ഉള്ളൂര്‍ സ്വദേശിയായ യാസിം എന്ന പ്ലസ് ടു വിദ്യാര്‍ത്ഥിയെയാണ് കാണാതായത്. ഇന്നലെ രാവിലെ മുതലാണ് കാണാതായതെന്ന് ബന്ധുക്കള്‍ അറിയിച്ചു. കുട്ടിയുടെ കയ്യില്‍ മൊബൈല്‍ ഫോണ്‍ ഇല്ലെന്നും ഡ്രസ് തുടങ്ങിയ സാധനങ്ങള്‍ എടുത്താണ് പോയിരിക്കുന്നതെന്നും കുട്ടിയുമായി ഏറ്റവും അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു. കണ്ടുകിട്ടുന്നവര്‍ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ താഴെക്കാണുന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് കുടുംബം അറിയിച്ചു.

വിളിക്കേണ്ട നമ്പര്‍ 9946691379, 8606058141