കൊയിലാണ്ടി ഉറപ്പാക്കാന്‍ എല്‍ഡിഎഫ് , പ്രചാരണത്തില്‍ സജീവമായി കാനത്തില്‍ ജമീല


കൊയിലാണ്ടി : തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കാനത്തില്‍ ജമീല.കുറുവങ്ങാട് കയര്‍ സൊസൈറ്റിയിലെ തൊഴിലാളികള്‍ കാനത്തില്‍ ജമീലയെ വലിയ ആവേശത്തില്‍ വരവേറ്റു.

ഇന്നലെ രാവിലെ കുട്ടത്തു കുന്നില്‍ നിന്നാണ് പര്യടനം ആരംഭിച്ചത്. മരളൂര്‍,കൊല്ലം,തുടങ്ങിയ പ്രദേശങ്ങളില്‍ സ്വീകരണപരിപാടി സംഘടിപ്പിച്ചു.

അന്താരാഷ്ട്ര നിലവാരത്തിലെത്തിയ കുറുവങ്ങാട് ഗവ ഐടി ഐ യില്‍ കുട്ടികളും അധ്യാപകരുമൊന്നിച്ചാണ് സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചത്. മര്‍ക്കസ് സ്‌കൂള്‍. കുറുവങ്ങാട് മറ്റു ചില സ്ഥാപനങ്ങള്‍, വ്യക്തികള്‍ ഒപ്പം തൊഴിലുറപ്പു തൊഴിലാളികള്‍. കൊയിലാണ്ടി നഗരത്തിലെ വിവിധ സ്ഥാപനങ്ങളില്‍ വൈകുന്നേരം സന്ദര്‍ശിച്ചു.

ഇ കെ അജിത്ത്, കെ ഷിജു, ടി കെ ചന്ദ്രന്‍,കെ ടി സിജേഷ്, പി കെ ഭരതന്‍, എല്‍ജി ലിജീഷ്, പി വി സത്യന്‍, എന്‍ കെ ഭാസ്‌ക്കരന്‍, കെ സത്യന്‍, പി കെ വിശ്വനാഥന്‍, ടി വി ദാമോദരന്‍, കെ പി സുധ, എം പത്മനാഭന്‍, എ സതീദേവി, സി ആര്‍ മനേഷ് തുടങ്ങിയവര്‍ സ്ഥാനാര്‍ത്ഥിക്കൊപ്പമുണ്ടായിരുന്നു