കൊയിലാണ്ടി ഇടതുമുന്നണിക്കൊപ്പം തന്നെയെന്ന് ഏഷ്യാനെറ്റും മാതൃഭൂമിയും സുബ്രഹ്മണ്യൻ വിജയിക്കുമെന്ന് മനോരമ – എക്സിറ്റ് പോൾ ഫലങ്ങൾ ഇങ്ങനെ
കൊയിലാണ്ടി: കൊയിലാണ്ടി മണ്ഡലത്തിൽ ശക്തമായ മത്സരം നടന്നതായിത് എക്സിറ്റ് പോൾ സർവെ പ്രവചനം. മാതൃഭൂമി സർവെ കാനത്തിൽ ജമീലയ്ക്ക് വിജയ സാധ്യത കണക്കാക്കുന്നു.
മലയാള മനോരമ സർവെയിൽ യുഡിഎഫ് സ്ഥാനാർത്ഥിക്കാണ് വിജയം പ്രവചിക്കുന്നത്. എൽഡിഎഫ് സ്ഥാനാർത്ഥി കാനത്തിൽ ജമീലയെക്കാൾ ഒര് ശതമാനം വോട്ടാണ് സുബ്രഹ്മണ്യൻ അധികം നേടുക. ഇഞ്ചോടിഞ്ച് പോരാട്ടമായാണ് പ്രവചനം.
ഏഷ്യാനെറ്റ് സീ ഫോർ സർവെ പ്രവചിക്കുന്നത് കൊയിലാണ്ടി മണ്ഡലം എൽഡിഎഫ് നിലനിർത്തുമെന്നും കാനത്തിൽ ജമീല വിജയിക്കും എന്നാണ്.
കഴിഞ്ഞ തവണത്തെ ഭൂരിപക്ഷമില്ലെങ്കിലും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കാനത്തില്‍ ജമീലയുടെ വിജയം സുനിശ്ചിതമാണെന്നാണ് സി.പി.എം കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.
എന്നാല്‍ ഇത്തവണ കൊയിലാണ്ടിയില്‍ വിജയിക്കുമെന്ന വലിയ ആത്മ വിശ്വാസത്തിലാണ് യൂ.ഡി.എഫ് നേതൃത്വം. അയ്യായിരം വോട്ടിന്റെയെങ്കിലും ഭൂരിപക്ഷത്തിന് യൂ.ഡി.എഫ് സ്ഥാനാര്‍ത്ഥി എന്‍.സുബ്രഹ്മണ്യന്‍ വിജയിക്കുമെന്നാണ് യൂ.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി വിലയിരുത്തിയത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 13,369 വോട്ടിനാണ് എല്‍.ഡി.എഫിലെ കെ.ദാസന്‍ യൂ.ഡി.എഫിലെ എന്‍.സുബ്രഹ്മണ്യനെ തോല്‍പ്പിച്ചത്. 70593 വോട്ട് കെ.ദാസനും, 57224 വോട്ട് എന്‍.സുബ്രഹ്മണ്യനും 22,080 വോട്ട് ബി.ജെ.പിയിലെ കെ,രജനീഷ് ബാബുവിനും ലഭിച്ചു.