കൊയിലാണ്ടിയിൽ ‘മിൽ കേ ചലോ’
കൊയിലാണ്ടി: ദില്ലി കർഷക സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പുരോഗമന കലാ സാഹിത്യ സംഘം കൊയിലാണ്ടി മേഖലാ കമ്മറ്റി സംഘടിപ്പിച്ച ‘മിൽ കേ ചലോ’ പരിപാടി അതിന്റെ വ്യത്യസ്തതയാൽ ശ്രദ്ധേയമായി.
ചിത്രം വരച്ചും, നാടൻ പാട്ട് പാടിയും, കവിത ചൊല്ലിയും, നൃത്തമാടിയും, ഈയടുത്ത കാലത്ത് ഓർമ്മകളായ് മാറിയ മഹാരഥൻമാരെ ഓർത്തെടുത്തും, പഴയ സിനിമാ-നാടക ഗാനങ്ങളും, പടപ്പാട്ടുകളും പാടിയും, പറഞ്ഞും ഐതിഹാസിക പ്രക്ഷോഭം നടത്തുന്ന കർഷകർക്കായ് പ്രതിജ്ഞ ചൊല്ലിയുമൊക്കെയായി യിരുന്നു പുരോഗമന കലാസാഹിത്യ സംഘത്തിന്റെ ഐക്യദാർഢ്യ പ്രഖ്യാപനം.
കലാമണ്ഡലം ഹരി ഘോഷ്, മിഥുൻ എന്നിവർ ചേർന്നവതരിപ്പിച്ച ഇടക്ക വാദനത്തോട് കൂടി തുടങ്ങിയ പരിപാടി നഗരസഭാ ചെയർപെഴ്സൺ കെ.പി.സുധ ഉദ്ഘാടനം ചെയ്തു. പി.വിശ്വൻ, കെ.കെ.മുഹമ്മദ്, എൽ.ജി.ലിജീഷ്, ടി.വി.ഗിരിജ, എ.സി.ബാലകൃഷ്ണൻ, എ.എം.സുഗതൻ, ഇ.കെ.അജിത്ത്, അശോകൻ കോട്ട്, എന്നിവർ സംസാരിച്ചു.
അഡ്വ കെ.സത്യൻ ഐക്യദാർഢ്യ പ്രതിജ്‌ഞ ചൊല്ലി കൊടുത്തു. പ്രേമൻ തറവട്ടത്ത് അധ്യക്ഷനായി. സി.അശ്വനിദേവ് സ്വാഗതം പറഞ്ഞു. സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് സുനിൽ തിരുവങ്ങൂർ, സത്യചന്ദ്രൻ പൊയിൽക്കാവ്, മാമ്പഴം ഫെയിം ആർദ്ര ചേമഞ്ചേരി, ശിവരാമൻ കൊണ്ടംവള്ളി, സുരേഷ് കുമാർ കന്നൂര്, ഉണ്ണികൃഷ്ണൻ കുറുവങ്ങാട്, ,ശരൺ ദേവ്, റിഹാൻ റഷീദ് എന്നിവർ കവിതകളവതരിപ്പിച്ചു.
അരങ്ങ് കൊയിലാണ്ടിയുടെ നാടൻ പാട്ടുകൾ, ഗാനമേള എന്നിവ പരിപാടിയുടെ മാറ്റ് കൂട്ടി. ലാൽ രഞ്ജിത്ത്, ഏ.കെ.രമേശ്, അശോകൻ പുളിയഞ്ചേരി, ബിനോയ്, അനി.സി.ടി എന്നിവർ ചിത്രങ്ങൾ വരച്ചു. പുതിയ സ്റ്റാന്റിൽ കെട്ടിയ ക്യാൻവാസിൽ നിരവധി പേർ മുദ്രാവാക്യങ്ങളെഴുതി.