കൊയിലാണ്ടിയിൽ ബൈക്കിൽ ലോറിയിടിച്ച് യുവാവിന് ദാരുണാന്ത്യം


കൊയിലാണ്ടി: കൊയിലാണ്ടി നഗരമധ്യത്തിൽ ദേശീയ പാതയിലെ ട്രാഫിക് സർക്കിളിനടുത്ത് വെച്ച് ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു. ചേമഞ്ചേരി തിരുവങ്ങൂർ വെറ്റിലപ്പാറ സ്വദേശി റഷീദ് കോട്ടേജിൽ മൊയ്തീൻ കുട്ടിയുടെ മകൻ അബ്ദുൾ മനാഫാണ് മരണപ്പെട്ടത്.

ഇന്ന് ഉച്ചയ്ക്ക് 1.20 ഓടെയാണ് സംഭവം. മനാഫ് സഞ്ചരിച്ച KL-18 B, 1354 നമ്പർ എൻഫീൽഡ് ബുള്ളറ്റിൽ ലോറി ഇടിക്കുകയായിരുന്നു. റോഡിലേക്ക് മറിഞ്ഞു വീണ മനാഫിന്റെ ശരിരത്തിലൂടെ ലോറി കയറി ഇറങ്ങുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. മനാഫ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. പോലീസെത്തി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.