കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി മരിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി റയിൽവെ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി വയോധികൻ മരിച്ചു. പന്തലായനി പുത്തലത്ത് കുന്നുമ്മൽ രൂപ നിവാസിൽ എൻ.വി.കൃഷണനാണ് മരിച്ചത്. 68 വയസ്സായിരുന്നു. കൊയിലാണ്ടി റെയിൽവെ സ്റ്റേഷന് സമീപം റെയിൽവെ ഓവർ ബ്രിഡ്ജിനടുത്ത് വെച്ച് വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം നടന്നത്.
ഭാര്യ:രേഖ. മകൾ: ആരതി. സഹോദരങ്ങൾ: എൻ.ശങ്കരൻ മാസ്റ്റർ (കോട്ടൂർ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ട്, ബാലുശ്ശേരി സിപിഐഎം മുൻ എ സി അംഗം), എൻ.വി.ഗോവിന്ദൻ മാസ്റ്റർ (റിട്ട.പ്രിൻസിപ്പാൾ വാകയാട് എച്ച്.എസ്.എസ്), എൻ.വി.രാഘവൻ മാസ്റ്റർ (റിട്ട. ടീച്ചർ ഗവൺമെൻ്റ് എച്ച്.എസ്.ബാലുശ്ശേരി, ശ്രീമതി മായനാട്, തങ്കമണി കാരന്തൂർ.