കൊയിലാണ്ടിയില്‍ 254 പേര്‍ക്ക് കൂടി കോവിഡ്; മേഖല അതീവ ജാഗ്രതയില്‍


കൊയിലാണ്ടി: കൊയിലാണ്ടി മേഖലയില്‍ കോവിഡ് കേസുകളില്‍ കുറവില്ല. മേഖലയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 254 പുതിയ കോവിഡ് കേസുകളാണ്. പ്രതിദിന കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മേഖലയില്‍ കര്ഡശന നിയന്ത്രണമാണ് ഒരുക്കിയത്. അരിക്കുളം, ചേമഞ്ചേരി, ചെങ്ങോട്ട്കാവ്, കീഴരിയൂര്‍, കൊയിലാണ്ടി, മൂടാടി, പയ്യോളി, തിക്കോടി, തുടങ്ങിയ സ്ഥലങ്ങളെ ആകെ കണക്കാണിത്. പ്രതിദിന കോവിഡ് കേസുകള്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ ഇപ്പോഴും കണ്ടെയ്ന്മെന്റ് സോണ്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്.


കൊയിലാണ്ടി 103
മൂടാടി 29
പയ്യോളി 22
തിക്കോടി 12
ചേമഞ്ചേരി 38
ചെങ്ങോട്ട് കാവ് 16
കീഴരിയൂര്‍ 12
അരിക്കുളം 22