കൊയിലാണ്ടിയില്‍ ഹ്രസ്വചലച്ചിത്രമേള ഒരുക്കുന്നു, ഏപ്രില്‍ 8 മുതല്‍ എന്‍ട്രികള്‍ സ്വീകരിക്കും


കൊയിലാണ്ടി: ചലച്ചിത്രകൂട്ടായ്മയായ കൊയിലാണ്ടി ഫിലിം ഫാക്ടറി ഓഫ് കേരളയുടെ ഹ്രസ്വചലച്ചിത്ര മേളയുടെയും ഓണ്‍ലൈന്‍ പേജുകളുടെ ഔദ്യോഗിക ഉദ്ഘാടനം പത്മശ്രീ കൈതപ്രം ദാമോദരന്‍ നമ്പൂതിരി നിര്‍വഹിച്ചു. ക്യൂ.എഫ്.എഫ്.കെ കോഡിനേറ്റര്‍മാരായ പ്രശാന്ത് ചില്ല, സുബോധ് ജീവന്‍, കിഷോര്‍ മാധവന്‍, സിനോജ് ടി.കെ, ആന്‍സണ്‍ ജേക്കബ്, എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.


ചലച്ചിത്ര നാടക രംഗത്തുള്ള രനിരവധി കലാകാരന്മാരെ അണിചേര്‍ത്തുകൊണ്ടാണ് കൂട്ടായ്മക്ക് രൂപം നല്‍കിയത്. കൂട്ടായ്മയുടെ മുഖ്യ ഉപദേശകനാണ് പത്മശ്രീ കൈതപ്രം ദാമോദരന്‍ നമ്പൂതിരി. ഹ്രസ്വചിത്രമേളയ്ക്ക് ഏപ്രില്‍ 8 മുതല്‍ മേയ് 15 വരെ ഓണ്‌ലൈനായി എന്‍ട്രികള്‍ സ്വീകരിക്കുന്നതാണെന്നും സമ്പൂര്‍ണ വിവരങ്ങള്‍ ക്യൂ എഫ് എഫ് കെ ഫേസ്ബുക്ക് ,
യൂട്യൂബ് ചാനല്‍, ഇന്‍സ്റ്റാഗ്രാം പേജുകളിലൂടെ പ്രസിദ്ധീകരിക്കുമെന്നും അറിയിപ്പ്.
ഹ്രസ്വ ചിത്രമത്സരങ്ങളുടെ വിധികര്‍ത്താക്കള്‍ സംവിധായകരായ മനു അശോക്, ബിപിന്‍ പ്രഭാകര്‍ നടനും എഴുത്തുകാരനുമായ സുശീല്കുമാര്‍ തിരുവങ്ങാട്,ക്യാമറാമാന്‍ പ്രശാന്ത് പ്രണവം, ഗാനരചയിതാവ് പ്രേംദാസ് ഇരുവള്ളൂര്‍ എന്നിവരുമാണെന്ന്
ഭാരവാഹികള്‍ അറിയിച്ചു.