കൊയിലാണ്ടിയില്‍ സ്ഥിതി ആശങ്കാജനകം, 270 കോവിഡ് കേസുകള്‍
കൊയിലാണ്ടി: കോഴിക്കോട് കോര്പ്പറേഷന് കഴിഞ്ഞാല്‍ ജില്ലയില്‍ ഏറ്റവും ഉയര്‍ന്ന കണക്ക് കൊയിലാണ്ടിയില്‍. 270 കൊവിഡ് കേസുകളാണ് കൊയിലാണ്ടിയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തത്. കൊവിഡ് വ്യാപനം കണക്കിലെടുത്ത് കൊയിലാണ്ടിയിലും പരിസര പ്രദേശങ്ങളിലും കനത്ത ജാഗ്രതയാണ് ഏര്‍പ്പെടുത്തിയത്. സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ കൂട്ടപരിശോധനയുടെ ഭാഗമായി ജില്ലയിലും പരിശോധനയുടെ എണ്ണം കൂട്ടിയിരുന്നു. കൊയിലാണ്ടിയിലും കൊവിഡ് നിര്‍ണയ ക്യാമ്പുകള്‍ സംഘടിപ്പിച്ച് നിരവധി പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വരും ദിവസങ്ങളിലും കണക്ക് ഉയരുമെന്നാണ് വിലയിരുത്തല്‍
-ഇന്നത്തെ കൊവിഡ് കണക്ക്-
കൊയിലാണ്ടി – 122
അരിക്കുളം – 27
കീഴരിയൂര്‍ – 27
മൂടാടി – 19
തിക്കോടി – 6
പയ്യോളി – 34
ചേമഞ്ചേരി – 35