കൊയിലാണ്ടിയില്‍ സമ്പര്‍ക്ക കേസുകള്‍ കൂടുന്നു; ഇന്ന് മാത്രം സമ്പര്‍ക്കം വഴി കൊവിഡ് സ്ഥിരീകരിച്ചത് 22 പേര്‍ക്ക്


കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ഇന്ന് സമ്പര്‍ക്കം വഴി കൊവിഡ് സ്ഥിരീകരിച്ചത് 22 പേര്‍ക്ക്. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ 60 ല്‍ കൂടുതല്‍ ആളുകള്‍ക്കാണ് കൊയിലാണ്ടിയില്‍ മാത്രം സമ്പര്‍ക്കം വഴി രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ മിക്കവരും വീടുകളില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയുകയാണ്. അരിക്കുളത്ത് 8 പേര്‍ക്കും, പയ്യോളിയില്‍ 15 പേര്‍ക്കും സമ്പര്‍ക്കം വഴി രോഗ ബാധ സ്ഥിരീകരിച്ചു.

ജില്ലയില്‍ ഇന്ന് 763 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്നെത്തിയ രണ്ടുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ഒരാള്‍ക്കുമാണ് കൊവിഡ് പോസിറ്റീവായത്. 23 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 737 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇന്ന് ആറ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് പോസിറ്റീവായി. 5057 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 593 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തത് സ്ഥലങ്ങള്‍ കോഴിക്കോട് കോര്‍പ്പറേഷനിലാണ്. 184 പേര്‍ക്കാണ് ഇവിടെ ഇന്ന് കൊവിഡ് പോസിറ്റീവായത്.

സമ്പര്‍ക്കം വഴി രോഗം ബാധിച്ചവരുടെ വിവരങ്ങള്‍ ചുവടെ കൊടുക്കുന്നു.

# വടകര -34
# മണിയൂര്‍ -28
# പുതുപ്പാടി -25
#ചങ്ങരോത്ത്, ഒഞ്ചിയം -23
#കൊയിലാണ്ടി, ഏറാമല – 22
# തിരുവമ്പാടി – 18
# കാക്കൂര്‍ – 17
# പയ്യോളി – 15
# ചെറുവണ്ണൂര്‍.ആവള, കക്കോടി, ഉള്ള്യേരി – 14
# ഒളവണ്ണ – 13
# പേരാമ്പ്ര – 12
# ചോറാട് – 11
# ചെങ്ങോട്ടുകാവ്, ചേളന്നൂര്‍, വില്യാപ്പളളി -10
# തലക്കുളത്തൂര്‍, പെരുവയല്‍, കുരുവട്ടൂര്‍, കുന്ദമംഗലം, കോടഞ്ചേരി, കായക്കൊടി, ഉണ്ണിക്കുളം – 9
# അരിക്കുളം 8
# കുറ്റ്യാടി 7
# ചക്കിട്ടപ്പാറ, കായണ്ണ, മുക്കം, വേളം – 6
# ബാലുശ്ശേരി, അത്തോളി, ചാത്തമംഗലം, കട്ടിപ്പാറ, കൊടുവളളി, നന്‍മണ്ട, നൊച്ചാട്, ഓമശ്ശേരി, പെരുമണ്ണ – 5


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക