കൊയിലാണ്ടിയില്‍ രണ്ട് മണി വരെ പോളിംഗ് 52.21%
കൊയിലാണ്ടി: കൊയിലാണ്ടി നിയോജക മണ്ഡലത്തില്‍ വോട്ടിംഗ് ശതമാനം 52.21 ആയി. ഉച്ചയ്ക്ക് രണ്ട് മണിയോടെയുള്ള കണക്കാണിത്. പേരാമ്പ്ര 51.27, ബാലുശ്ശേരി 49.72, നാദാപുരം 50.47, വടകര 52.4, എന്നിങ്ങനെയാണ് പോളിംഗ് നില.
കേരളത്തിലെ ആകെ പോളിംഗ് 50 ശതമാനം കടന്നു. കണ്ണൂരും കോഴിക്കോടുമാണ് ഏറ്റവും കൂടുതല്‍ പോളിംഗ്. ഏറ്റവും കുറവ് പോളിംഗ് വേങ്ങരയിലാണ്. കണ്ണൂരില്‍ ഉച്ചയായതോടെ 53.02 ശതമാനം പോളിംഗ് രേഖപ്പെടുത്തി. കോഴിക്കോട് 50.10 ശതമാനവും, മലപ്പുറത്ത് 45.72 ശതമാനവും, ആലപ്പുഴയില്‍ 49.16 ശതമാനവും, പാലക്കാട് 44.71 ശതമാനവും, തിരുവനന്തപുരത്ത് 44.52 ശതമാനവും, പത്തനംതിട്ടയില്‍ 46.43 ശതമാനവും, കാസര്‍ഗോഡ് 46.21 ശതമാനവും, ആലപ്പുയില്‍ 48.12 ശതമാനവും, തൃശൂര്‍ 50.20 ശതമാനവും, ഇടുക്കിയില്‍ 42 ശതമാനവും, വയനാട്ടില്‍ 48.67 ശതമാനവും കടന്നു.