കൊയിലാണ്ടിയില്‍ മുന്നൂറിലധികം കോവിഡ് കേസുകള്‍; മേഖല അതീവ ജാഗ്രതയില്‍, ഇന്ന് 349 പേര്‍ക്ക് രോഗബാധ
കൊയിലാണ്ടി: കൊയിലാണ്ടി മേഖലയില്‍ കോവിഡ് കേസുകളില്‍ കുറവില്ല. ഇന്നും മുന്നൂറ് കടന്ന് പുതിയ കോവിഡ് കേസുകള്‍. പ്രതിദിന കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മേഖലയില്‍ കര്‍ശന നിയന്ത്രണമാണ് ഒരുക്കിയത്. അരിക്കുളം, ചേമഞ്ചേരി, ചെങ്ങോട്ട്കാവ്, കീഴരിയൂര്‍, കൊയിലാണ്ടി, മൂടാടി, പയ്യോളി, തിക്കോടി, തുടങ്ങിയ സ്ഥലങ്ങളെ ആകെ കണക്കാണിത്. പ്രതിദിന കോവിഡ് കേസുകള്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ ഇപ്പോഴും കണ്ടെയ്ന്മെന്റ് സോണ്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. മേഖലയില്‍ ഇന്ന് ആകെ 349 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
കൊയിലാണ്ടി 97
മുടാടി 47
പയ്യോളി 48
തിക്കോടി 47
ചേമഞ്ചേരി 33
ചെങ്ങോട്ട് കാവ് 27
കീഴരിയൂര്‍ 17
അരിക്കുളം 33