കൊയിലാണ്ടിയില്‍ പള്‍സ് ഓക്‌സീ മീറ്ററുകള്‍ വിതരണംചെയ്തു


കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ ഉള്ള അത്തോളി, ചേമഞ്ചേരി, ചെങ്ങോട്ടുകാവ്, മൂടാടി, അരിക്കുളം എന്നി പഞ്ചായത്തുകളില്‍ ബ്ലോക്ക് പഞ്ചായത്ത് ഓക്‌സീ മീറ്റര്‍ നല്‍കി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ് ഉദ്ഘാടനം നിര്‍വഹിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് മാരായ എഎം സുഗതന്‍ മാസ്റ്റര്‍, ശ്രീകുമാര്‍, സതി കിഴക്കയില്‍, ഷീബ മലയില്‍, ഷീബ രാമചന്ദ്രന്‍ എന്നിവര്‍ ഓക്‌സീ മീറ്റര്‍ ഏറ്റുവാങ്ങി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു മഠത്തില്‍,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെടിഎം കോയ, വികസന സ്റ്റാന്റിംഗ് കമ്മറ്റി ചേയര്‍മാന്‍ കെ ജീവാനന്ദന്‍ മാസ്റ്റര്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പെഴ്‌സണ്‍ ഷീബ ശ്രീധരന്‍, ബ്ലോക്ക് മെമ്പര്‍മാരായ കെ അഭിനീഷ്, ഇ കെ ജുബിഷ്, മൊയ്തീന്‍ കോയ, ബിന്ദു സോമന്‍, രജില ടി എം, ചൈത്ര വിജയന്‍, സുഹറ ഖാദര്‍, എന്നിവര്‍ പങ്കെടുത്തു.