കൊയിലാണ്ടിയില്‍ തെരഞ്ഞെടുപ്പ് സമാധാനപരം
കൊയിലാണ്ടി: തെരഞ്ഞെടുപ്പ് കൊയിലാണ്ടി മേഖലയില്‍ സമാധാനപരമായി നടന്നു. ചില ബൂത്തുകളില്‍ വോട്ടിംങ്ങ് യന്ത്രം പ്രവര്‍ത്തിക്കാത്തതിനെ തുടര്‍ന്ന് വേട്ടെടുപ്പ് മുടങ്ങി. പകരം യന്ത്രം പുന:സ്ഥാപിച്ചാണ് വോട്ടെടുപ്പ് പുനരാരംഭിച്ചത്. കാവുംവട്ടം യൂ.പി സ്‌കൂളിലെ 117,118 ബൂത്തുകളില്‍ യന്ത്രം കേടായതിനെ തുടര്‍ന്ന് അതിരാവിലെ മുതല്‍ വോട്ട് ചെയ്യാന്‍ കഴിഞ്ഞില്ല. വോട്ടെടുപ്പ് ആരംഭിച്ചതു മുതല്‍ ഈ രണ്ട് ബൂത്തുകളിലും യന്ത്രം കേടായിരുന്നു. പകരം മെഷീന്‍ കൊണ്ടു വന്നാണ് പ്രശ്നം പരിഹരിച്ചത്.
കോതമംഗലം എല്‍.പി സ്‌കൂളിലും മെഷിന്‍ തകരാര്‍ കാരണം വോട്ടെടുപ്പ് മുടങ്ങി. കൊയിലാണ്ടി പന്തലായനി പി.സി സ്‌കൂളിലെ 93 നമ്പര്‍ ബൂത്തില്‍ മൂന്ന് മണിയോടെ മെഷിന്‍ തകരാറിലായി. ടെക്നീഷ്യന്‍ എത്തി തകരാര്‍ പരിഹരിച്ചതോടെ വോട്ടെടുപ്പ് പുനരാരംഭിച്ചു.ആയിരത്തില്‍ കൂടുതല്‍ വോട്ടര്‍മാരുളള ബൂത്തുകള്‍ രണ്ടായി വിഭജിച്ചത് വോട്ടര്‍മാര്‍ക്ക് പ്രയോജനമായി. അതിനാല്‍ പല ബൂത്തിലും വോട്ടര്‍മാരുടെ നീണ്ട വരി ദൃശ്യമായിരുന്നില്ല.