കൊയിലാണ്ടിയില്‍ തെങ്ങില്‍ കയറിയിട്ട് ഇറങ്ങാനാകാതെ തൊഴിലാളി കുരുങ്ങി
കൊയിലാണ്ടി: തെങ്ങില്‍ കയറി ഇറങ്ങാന്‍ പറ്റാതായ തൊഴിലാളിയെ അഗ്‌നി രക്ഷാ സേന സാഹസികമായി താഴെയിറക്കി. മുചുകുന്ന് പാലേരി മീത്തല്‍ മണിയാണ് (51) രക്ഷപ്പെടുത്തിയത്. തെങ്ങുകയറ്റ യന്ത്രത്തിന്റെ ബല്‍ട്ട് പൊട്ടി ഇറങ്ങാന്‍ കഴിയാതെ തെങ്ങിന് മുകളില്‍ കുരുങ്ങിയാണ് അപകടം ഉണ്ടായത്. തെങ്ങിന് അന്‍പതടിയോളം ഉയരമുണ്ടായിരുന്നു.
ഇന്ന് വൈകുന്നേരമാണ് സംഭവം. കൊയിലാണ്ടി ഫയര്‍ അസി. സ്റ്റേഷന്‍ ഓഫീസര്‍ കെ.സതീശന്‍, ഫയര്‍ ഓഫീസര്‍ കെ.ടി.രാജീവന്‍, പി.കെ.സജീഷ്, എ.പി.ജിതേഷ്, കെ.എം.മനു പ്രസാദ്, നാട്ടുകാരനായ എകരത്ത് സന്തോഷ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.