കൊയിലാണ്ടിയില്‍ കോവിഡ് മാനദണ്ഡം ലംഘിച്ചതിന് മൂന്ന് സ്ഥാപനത്തിനെതിരെ നടപടി സ്വീകരിച്ച് പോലീസ്
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ മൂന്ന് സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ച് പോലീസ് . കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് തീരുമാനം. കൊയിലാണ്ടി ടൗണില്‍ പ്രവര്‍ത്തിക്കുന്ന മുത്തൂറ്റ് ഫൈനാന്‍സ്, കൊശമറ്റം ഫൈനാന്‍സ് എന്നീ സ്ഥാപനങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് നടപടിയെടുത്ത് കൊയിലാണ്ടി പോലീസ്. രോഗം പരത്തുന്ന രീതിയില്‍ ബാങ്കിന് അകത്തേക്ക് ആളുകളെ പ്രവേശിപ്പിച്ച് ബാങ്ക് ഇടപാടുകള്‍ നടത്തിയതിനാണ് കേസ് രജിസ്റ്റര്‍ ചെയ്ത് നിയമനടപടി സ്വീകരിച്ചതെന്ന് കൊയിലാണ്ടി പോലീസ് അറിയിച്ചു.
കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനടുത്തായി സ്ഥിതി ചെയ്യുന്ന ഡോ.ജെപിഎസ് ക്ലാസ്സസ് മെഡിക്കല്‍ എന്‍ട്രന്‍സ് കോച്ചിംഗ് സെന്റര്‍ എന്ന സ്ഥാപനത്തിലും കോവിഡ് മാനദണ്ഡം ലംഘിച്ചത് ശ്രദ്ധയില്‍പ്പെട്ടു. നൂറോളം കുട്ടികളെ താമസിപ്പിച്ച് കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് കൊണ്ട് രോഗം പരത്തുന്ന രീതിയില്‍ പഠിപ്പിച്ചത് കൊണ്ട് ഈ സ്ഥാപനത്തിനെതിരെയും കേസ് രജിസ്റ്റര്‍ ചെയ്‌തെന്ന് കൊയിലാണ്ടി പോലീസ് അറിയിച്ചു.