കൊയിലാണ്ടിയില്‍ കോവിഡ് മാനദണ്ഡം നടപ്പിലാക്കാന്‍ വാഹനപ്രചാരണം നടത്തി


കൊയിലാണ്ടി: കോഴിക്കോട് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം കൊയിലാണ്ടി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വാഹനപ്രചാരണം നടത്തി. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുന്നതിന് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനാണ് പ്രചാരണം നടത്തിയത്.

ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ച കണ്ടയിന്‍മെന്റ് സോണുകള്‍, ക്രിട്ടിക്കല്‍ കണ്ടയിന്‍മെന്റ് സോണുകള്‍, നിരോധനാജ്ഞ പുറപ്പെടുവിച്ച സ്ഥലങ്ങള്‍, പൊതുസ്ഥലങ്ങള്‍ എന്നിവ പൊതുജനങ്ങളെ അറിയിക്കുന്നതിനുവേണ്ടിയാണ് പ്രടചാരണപരിപാടി സംഘടിപ്പിച്ചത്. കൊയിലാണ്ടി പോലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ സന്ദീപ് കുമാറിന്റെ മേല്‍നോട്ടത്തില്‍ കൊയിലാണ്ടി സബ് ഇന്‍സ്‌പെക്ടര്‍ കെ.മുനീര്‍, ജനമൈത്രി ബീറ്റ് ഓഫീസര്‍മാരായ കെ.പി. സുമേഷ് സി.രാജേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സ്റ്റേഷന്‍ പരിധിയില്‍ വാഹന പ്രചാരണം നടത്തിയത്.