കൊയിലാണ്ടിയില്‍ കോവിഡ് കേസുകള്‍ കുറയുന്നു; 201 പുതിയ കോവിഡ് കേസുകള്‍, മേഖല അതീവ ജാഗ്രതയില്‍ തുടരും


കൊയിലാണ്ടി: കൊയിലാണ്ടി മേഖലയില്‍ 201 പുതിയ കോവിഡ് കേസുകള്‍. മേഖലയില്‍ കര്‍ശന നിയന്ത്രണം തുടരുമെന്ന് നഗരസഭ അറിയിച്ചു. അരിക്കുളം, ചേമഞ്ചേരി, ചെങ്ങോട്ട്കാവ്, കീഴരിയൂര്‍, കൊയിലാണ്ടി, മൂടാടി, പയ്യോളി, തിക്കോടി, തുടങ്ങിയ സ്ഥലങ്ങളെ ആകെ കണക്കാണിത്. പ്രതിദിന കോവിഡ് കേസുകള്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ ഇപ്പോഴും കണ്ടെയ്ന്മെന്റ് സോണ്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്.

കൊയിലാണ്ടിയിലെ കോവിഡ് കേസുകള്‍ ഒറ്റനോട്ടത്തില്‍

അരിക്കുളം – 4
ചേമഞ്ചേരി- 29
ചെങ്ങോട്ട്കാവ് – 58
കീഴരിയൂര്‍ – 3
കൊയിലാണ്ടി – 46
മൂടാടി – 23
പയ്യോളി – 12
തിക്കോടി – 26