കൊയിലാണ്ടിയില്‍ എക്സൈസ് പരിശോധന; വാഷും ചാരായവും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു
കൊയിലാണ്ടി: കൊയിലാണ്ടി എക്സൈസ് സംഘം കഴിഞ്ഞ ദിവസങ്ങളിലായി കീഴരിയൂര്‍, മുചുകുന്ന് എന്നിവിടങ്ങളില്‍ നടത്തിയ റെയ്ഡില്‍ 490 ലിറ്റര്‍ വാഷും 5 ലിറ്റര്‍ ചാരായവും പിടിച്ചെടുത്തു. കീഴരിയൂര്‍ മീറോഡ് മലയില്‍ കളരിക്ക് സമീപം വെച്ച് 200 ലിറ്റര്‍ വാഷും, മുചുകുന്ന് വടക്കുഭാഗം അകലാ പുഴയുടെ തീരത്ത് സൂക്ഷിച്ചുവെച്ച 190 ലിറ്റര്‍ വാഷും 5 ലിറ്റര്‍ ചാരായവും വാറ്റ് ഉപകരണങ്ങളും ആണ് എക്സൈസ് സംഘം പിടിച്ചെടുത്തത്.
പ്രതികളെ പറ്റി അന്വേഷിച്ച് വരികയാണെന്ന് എക്സൈസ് അറിയിച്ചു. വിവിധ ഭാഗങ്ങളില്‍ നടക്കുന്ന വ്യാജവാറ്റിനെതിരെ പൊതുജനങ്ങളുടെ സഹായത്തോടെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് കൊയിലാണ്ടി എക്സൈസ് ഇന്‍സ്പെക്ടര്‍ കെ സുധാകരന് അറിയിച്ചു. റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍ ഹാരിസ് എം, ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍ പി.ബാബു, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സോനേഷ് കുമാര്‍, വിചിത്രന്‍, റഷീദ്, ഷൈനി, ശ്രീജില എന്നിവര്‍ റെയിഡില്‍ പങ്കെടുത്തു.