കൊയിലാണ്ടിയില്‍ ഇന്ന് പുതിയ പതിനാറ് കോവിഡ് കേസുകള്‍
കൊയിലാണ്ടി: പതിനാറ് പുതിയ കോവിഡ് കേസുകള്‍ കൂടി കൊയിലാണ്ടിയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. സമ്പര്‍ക്കത്തിലൂടെയാണ് മുഴുവന്‍ ആളുകള്‍ക്കും രോഗം ബാധിച്ചത്. കോഴിക്കോട് ജില്ലയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ മൂന്നാം സ്ഥാനത്താണ് ഇന്ന് കൊയിലാണ്ടി.
തുറയൂര്‍ പഞ്ചായത്തില്‍ കോവിഡ് ബാധിച്ച് ഒരാള്‍ മരിച്ചു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് തുറയൂര്‍ മണ്ഡലം സെക്രട്ടറിയും, തുറയൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ മെമ്പറുമായിരുന്ന മാടായി ദാസനാണ് മരിച്ചത്. കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കോവിഡിനൊപ്പം ന്യൂ മോണിയയും ബാധിച്ചതാണ് മരണകാരണം.
കോഴിക്കോട്ജില്ലയില്‍ ഇന്ന് 550 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതര സംസ്ഥാനത്ത് നിന്നെത്തിയ രണ്ടുപേര്‍ക്ക് പോസിറ്റീവായി. 17 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 531 പേര്‍ക്കാണ് രോഗം ബാധിച്ചത്. 5329 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 273 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു
സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍
കോഴിക്കോട് കോര്‍പ്പറേഷന്‍ – 160
ഫറോക് 24
കൊയിലാണ്ടി 16
കുന്ദമംഗലം15
അരിക്കുളം 5
അത്തോളി 6
ബാലുശ്ശേരി 5
ചങ്ങറോത്ത് 9
ചേമഞ്ചേരി 9
ഏറാമല 13
കീഴരിയൂര്‍ 5
കിഴക്കോത്ത് 5
കോടഞ്ചേരി5
കൊടുവള്ളി 6
കുന്നുമ്മല്‍ 9
മരുത്തോങ്ങര5
മേപ്പയൂര്‍8
മൂടാടി 8
നടുവണ്ണൂര്‍ 11
നന്മണ്ട 6
ഒളവണ്ണ 15
ഒഞ്ചിയം 7
പനങ്ങാട് 5
പയ്യോളി 13
പേരാമ്പ്ര 6
പുതുപ്പാടി 16
തിക്കോടി 10
തുറയൂര്‍ 6
ഉള്ള്യേരി 9
വടകര 12
വളയം 8
വില്ല്യാപ്പള്ളി 7
കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ 1
കോഴിക്കോട് 1
സ്ഥിതി വിവരം ചുരുക്കത്തില്‍
• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 4660
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 150
• മററു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 35