കൊയിലാണ്ടിയില്‍ ഇന്നും കോവിഡ് മരണം; കുറുവങ്ങാട് അമ്മു അമ്മ മരണപ്പെട്ടു


കൊയിലാണ്ടി: കൊയിലാണ്ടി കുറുവങ്ങാട് കാക്രാട്ട് കുന്നുമ്മല്‍ അമ്മു അമ്മ അന്തരിച്ചു. തൊണ്ണൂറ്റിയാറ് വയസായിരുന്നു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. മക്കള്‍: പത്മനാഭന്‍, പരേതനായ ഭാസ്‌കരന്‍, കെ.സുകുമാരന്‍ (സി.പി.ഐ.എം കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ കമ്മറ്റി മെമ്പര്‍), സുശീല, നാരായണന്‍ മാസ്റ്റര്‍, ശശി (റിട്ടയേര്‍ഡ് സി.ഐ റെയില്‍വെ), ഗിരിജ.

സംസ്‌കാരം ഇന്ന് വൈകീട്ട് 5 മണിക്ക് കോവിഡ് പ്രോട്ടോകോള്‍ പ്രകാരം കാക്രാട്ട് കുന്നിലെ വീട്ടില്‍ നടന്നു.