കൊയിലാണ്ടിയില്‍ ഇതര സംസ്ഥാന തൊഴിലാളി കോവിഡ് ബാധിച്ച് മരിച്ചു
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ഇതര സംസ്ഥാന തൊഴിലാളി കോവിഡ് ബാധിച്ച് മരിച്ചു.
മധ്യപ്രദേശ് സ്വദേശി ഷംസുദീന്‍ ആണ് മരിച്ചത്. നാല്‍പ്പത്തിയാറ് വയസായിരുന്നു. കൊയിലാണ്ടിയിലെ സ്വകാര്യ ടെക്സ്റ്റ ജീവനക്കാരനായിരുന്നു. കൊറോണ ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ ചികിത്സയിലായിരുന്നു. നഗരസഭാ ഹെല്‍ത്ത് സ്‌പെക്ടര്‍ .കെ.പി.രമേശന്‍, കെ.എം.പ്രസാദ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ മൃതദേഹം കൊയിലാണ്ടി മീത്തലെക്കണ്ടി പള്ളി ഖബര്‍സ്ഥാനില്‍ നടത്തി.
കൊയിലാണ്ടി പരാഗ്‌ക്ലോത്തില്‍ ഈ മാസം 10-ാം തിയ്യതി വരെ കടയില്‍ എത്തിയവര്‍ നിര്‍ബന്ധമായും ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റ് നടത്തണമെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.പി.രമേശന്‍ അറിയിച്ചു.