കൊയിലാണ്ടിയിലെ കോവിഡ് കണക്കിന് അയവില്ല; മേഖല അതീവ ജാഗ്രതയില്‍, 357 പുതിയ കേസുകള്‍


കൊയിലാണ്ടി: കൊയിലാണ്ടി മേഖലയില്‍ ഇന്ന് 357 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മേഖലയിലെ കോവിഡ് കണക്കുകള്‍ പ്രതിദിനം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൊയിലാണ്ടി നഗരസഭയില്‍ 96 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ചേമഞ്ചേരി, അരിക്കുളം, കീഴരിയൂര്‍, മൂടാടി, പയ്യോളി, തിക്കോടി പഞ്ചായത്തുകളിലെ കോവിഡ് കണക്കുകള്‍ കൂടി ചേര്‍ത്താണ് 355 എന്ന കണക്ക്. നിലവില്‍ രോഗബാധിതര്‍ കൂടുതലുള്ള പല സ്ഥലങ്ങളും കണ്ടെയ്ന്‍മെന്റ് സോണുകളായി തുടരുകയാണ്.


അരിക്കുളം-15
ചേമഞ്ചേരി- 48
ചെങ്ങോട്ടുകാവ് 58
കീഴരിയൂര്‍ 37
കൊയിലാണ്ടി – 96
മൂടാടി 28
പയ്യോളി – 37
തിക്കോടി – 38