കൊയിലാണ്ടിയിലെ കൊല്ലത്ത് ഡെങ്കിപ്പനി പ്രതിരോധ പ്രവര്‍ത്തനത്തില്‍ പങ്കെടുത്ത് ഡിവൈഎഫ്‌ഐ


കൊല്ലം: കൊയിലാണ്ടിയിലെ കൊല്ലത്ത് ഡ്രൈഡേ ദിനത്തില്‍ ഡെങ്കിപ്പനി പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട് സന്നദ്ധ വളണ്ടിയര്‍മാര്‍. ഡിവൈഎഫ്‌ഐ കൊല്ലം മേഖല കമ്മറ്റിയുടെ സന്നദ്ധ വളണ്ടിയര്‍മാരാണ് അണുനശീകരണത്തിന് രംഗത്തിറങ്ങിയത്.

കൊയിലാണ്ടി നഗരസഭയിലെ കൊല്ലം 42 ആം വാര്‍ഡിലെ ഊരാംകുന്ന് മേഖലയില്‍ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് വീടുകളില്‍ ബോധവല്‍ക്കരണവും, പരിസരം ശുചീകാരണ പ്രവര്‍ത്തനങ്ങളും സംഘടിപ്പിച്ചു.