കൊയിലാണ്ടിയിലെ ഉള്ളൂര്‍ക്കടവ് പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തി ആരംഭിച്ചു


കൊയിലാണ്ടി: ഉള്ളൂര്‍ക്കടവ് പാലത്തിന്റെ നിര്‍മാണപ്രവൃത്തി ആരംഭിച്ചു. ബാലുശ്ശേരി-കൊയിലാണ്ടി മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പാലം 16.25 കോടിരൂപ ചെലവിലാണ് നിര്‍മിക്കുന്നത്. പൈലിങ് പ്രവൃത്തിയാണ് ഇപ്പോള്‍ ആരംഭിച്ചത്.

മൊത്തം ഒന്‍പത് സ്പാനുകളാണ് പാലത്തിനുണ്ടാവുക. തൂണുകള്‍ നിര്‍മിക്കാന്‍ മൊത്തം 50 പൈലിങ് നടത്തണം. ഇതില്‍ ഒരു പൈലിങ്ങിന്റെ പ്രവൃത്തി ഇതിനകംതന്നെ പൂര്‍ത്തിയായതായി പി.ഡബ്ലു.ഡി. ബ്രിഡ്ജസ് വിഭാഗം അസി.എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ പി.ബി. ബൈജു പറഞ്ഞു.

കോരപ്പുഴ, അകലാപ്പുഴ ദേശീയജലപാത കടന്നു പോകുന്നതിനാല്‍ പുഴയുടെ മധ്യത്തിലുള്ള സ്പാന്‍ 55 മീറ്റര്‍ നീളത്തില്‍ ആര്‍ച്ച് രൂപത്തിലാണ് ഉണ്ടാവുക. മലപ്പുറം പി.എം.ആര്‍. കണ്‍സ്ട്രക്ഷന്‍സ് കമ്പനിയാണ് പാലംപണി കരാറെടുത്തത്. 20 മാസംകൊണ്ട് പാലംപണി പൂര്‍ത്തിയാക്കാനാണ് കരാര്‍. ഉളളൂര്‍ക്കടവ് പാലത്തിന് 2021 ഫെബ്രുവരി 20-നാണ് ശിലാസ്ഥാപനം നടത്തിയത്.