കൊയിലാണ്ടിയിൽ കൊവിഡ് രൂക്ഷമായി തുടരുന്നു; ഇന്ന് 218 പേര്‍ക്ക് രോഗബാധ


കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ഇന്ന് 218 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ കൂട്ടപരിശോധനയുടെ ഭാഗമായി നിരവധി പേരെ കഴിഞ്ഞ ദിവസങ്ങളില്‍ പരിശോധന നടത്തിയിരുന്നു. കൊയിലാണ്ടി മേഖലയില്‍ മൂടാടിയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 53 കേസുകളാണ് മൂടാടിയില്‍ റിപ്പോര്‍ട്ട് ചെയ്തത്.


കൊയിലാണ്ടിയില്‍ ഇന്നലെ 214 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രതിദിന കൊവിഡ് കേസുകള്‍ കൂടുതലായതിനാല്‍ മേഖലയില്‍ കര്‍ശന നിയന്ത്രണമാണ് ഒരുക്കിയത്.

കൊയിലാണ്ടിയിലെ കണക്ക്- ഒറ്റനോട്ടത്തില്‍
*കൊയിലാണ്ടി – 39
*ചെങ്ങോട്ടുകാവ് – 15
*മൂടാടി – 53
*തിക്കോടി -19
*പയ്യോളി – 21
*ചേമഞ്ചേരി – 52

*അരിക്കുളം 6
*കീരിയൂർ 11