കൊയിലാണ്ടിയിലെ ആശങ്ക തീരുന്നില്ല; ഇന്നും കോവിഡ് കണക്ക് 250 പിന്നിട്ടു, പുതിയ 269 കേസുകള്‍


കൊയിലാണ്ടി: കൊയിലാണ്ടി മേഖലയില്‍ ഇന്ന് 269 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. ഇന്നലെ മേഖലയില്‍ കോവിഡ് കണക്ക് മുന്നൂറ് കടന്നിരുന്നു. നേരിയ ആശ്വാസം ഉണ്ടെങ്കിലും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. അരിക്കുളം, ചേമഞ്ചേരി, ചെങ്ങോട്ട്കാവ്, കിഴരിയൂര്‍,മൂടാടി, തിക്കോടി, കൊയിലാണ്ടി തുടങ്ങിയ സ്ഥലങ്ങളിലെ കണക്ക് ചേര്‍ന്നതാണ് 269 എന്നത്. പ്രതിദിനകോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മേഖലയില്‍ കര്‍ശന നിയന്ത്രണമാണ് ഒരുക്കിയത്.

 


കൊയിലാണ്ടി മേഖലയിലെ കോവിഡ് കണക്ക്

അരിക്കുളം 48
ചേമഞ്ചേരി- 29
ചെങ്ങോട്ട്കാവ് – 15
കിഴരിയൂര്‍- 14
കൊയിലാണ്ടി – 55
മൂടാടി – 88
തിക്കോടി – 20