കൊയിലാണ്ടിയിലും ഇരിങ്ങലിലുമായി രണ്ടു പേര്‍ക്ക് ഷിഗല്ല; പൊതുജനത്തിന് ജാഗ്രതനിര്‍ദേശം


കോഴിക്കോട് : കൊയിലാണ്ടിയിലും ഇരിങ്ങലിലുമായി രണ്ടു പേര്‍ക്ക് ഷിഗല്ല ബാധ. രണ്ടു പേരെയും ചികിത്സയില്‍ പ്രവേശിപ്പിച്ചു. രണ്ടു പേരുടേയും ആരോഗ്യനില തൃപ്തികരമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. പ്രദേശത്തെ പൊതുജനങ്ങള്‍ക്ക് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. കുടിവെള്ള സ്രോതസ്സുകള്‍ ക്ലോറിനേറ്റ് ചെയ്ത് തുടങ്ങി. ജല സാമ്പിളുകള്‍ പരിശോധനക്കയക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ എന്നും
തികഞ്ഞ ജാഗ്രത പാലിക്കണമെന്നും മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

പയ്യോളി നെല്യേരി മാണിക്കോത്ത് ആറു വയസുകാരനും ഷിഗല്ല ബാധിച്ചിട്ടുണ്ട്. വ്യാഴാഴ്ചയാണ് രോഗം സ്ഥിരീകരിക്കുന്നത്. എന്നാല്‍ വീട്ടിലെ മറ്റുള്ളവര്‍ക്കോ സമീപ വീടുകളില്‍ ഉള്ളവര്‍ക്കോ രോഗം കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യവിഭാഗം അധികൃതര്‍ അറിയിച്ചു.

പ്രദേശത്തെ അമ്പതോളം വീടുകളില്‍ അധികൃര്‍ ജാഗ്രതാ നിര്‍ദേശവും ബോധവത്കരണ ക്ലാസും നടത്തി.വീടുകളിലെ കിണറുകള്‍ ശുചീകരിക്കുകയും വെള്ളം പരിശോധനയ്ക്ക് അയക്കുകയും ചെയ്തിട്ടിട്ടുണ്ട്.