കൊയിലാണ്ടിക്കാര്‍ കാനത്തില്‍ ജമീലയെ ഹൃദയം കൊണ്ട് വരവേറ്റു


കൊയിലാണ്ടി: എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കാനത്തില്‍ ജമീലയുടെ വിജയമുറപ്പിച്ചു കൊണ്ട് മണ്ഡലത്തില്‍ പ്രചാരണത്തിന് ആവേശകരമായ പരിസമാപ്തി.മണ്ഡലത്തിലെ എല്ലാ പ്രദേശങ്ങളിലൂടെയും റോഡ് ഷോ നടത്തിയാണ് പ്രചാരണം അവസാനിപ്പിച്ചത്. മൂടാടി ടൗണില്‍ നിന്നാരംഭിച്ചു. തുറന്ന വാഹനത്തില്‍ സ്ഥാനാര്‍ത്ഥി സഞ്ചരിച്ചു കൊണ്ടുള്ള റോഡ ഷോ കൊയിലാണ്ടി ടൗണിലാണ് സമാപിച്ചത്.

നന്തി ബീച്ച്, കോടിക്കല്‍, തിക്കോടി, കാരേക്കാട്, ആവിക്കല്‍, കൊളാവിപ്പാലം, കോട്ടക്കല്‍, ഓയില്‍ മില്‍, ഇരിങ്ങല്‍, അയനിക്കാട്, പയ്യോളി, കീഴൂര്‍, പള്ളിക്കര കോഴിപ്പുറം, പുറക്കാട്, മുചുകുന്ന്, കൊടക്കാട്ടും മുറി, വിയ്യൂര്‍, പെരുവട്ടൂര്‍, മുത്താമ്പി, കാവും വട്ടം, അണല, കണയങ്കോട് ,എളാട്ടേരി, ചേലിയ, കാഞ്ഞിലശ്ശേരി, കൊളക്കാട്, തിരുവങ്ങൂര്‍, വെങ്ങളം, കാട്ടില പീടിക, കണ്ണന്‍ കടവ്, തൂവപ്പാറ, ഹാര്‍ബര്‍, മാര്‍ക്കറ്റ്, കൊല്ലം, മന്ദമംഗലം എന്നിവിടങ്ങളിലെല്ലാം കാനത്തില്‍ ജമീലയെ ജനങ്ങള്‍ വന്‍ സ്വീകരണം നല്‍കി.

കെ.ദാസന്‍ എം.എല്‍.എ, എം.പി ശിവാനന്ദന്‍, കെ.കെ മുഹമ്മദ്, കെ.ടി.എം കോയ, എസ് സുനില്‍ മോഹന്‍, ടി.ചന്തു, എം.പി ഷിബു, കെ.ഷിജു, പി.വി മാധവന്‍, കെ.ടി സിജേഷ് എന്നിവര്‍ സ്ഥാനാര്‍ത്ഥിയോടൊപ്പമുണ്ടായിരുന്നു.