കേരളത്തിൽ ഭരണത്തുടർച്ചയെന്ന് ഏഷ്യാനെറ്റ്, 24 ന്യൂസ് സർവ്വെ ഫലങ്ങൾ
തിരുവനന്തപുരം: കേരളത്തിൽ എൽഡിഎഫ് ഗവൺമെണ്ടിന് ഭരണത്തുടർച്ച പ്രവചിച്ച് ഏഷ്യനെറ്റ്, 24 ന്യൂസ് സർവ്വെ ഫലങ്ങൾ പുറത്തുവിട്ടു. 72 സീറ്റിനു മുകളിൽ നേടി എൽഡിഎഫ് വീണ്ടും അധികാരത്തിൽ വരുമെന്നാണ് ഏഷ്യാനെറ്റ് പറയുന്നത്.
പിണറായി സർക്കാരിന്റെ ഭരണ ക്ഷേമ പ്രവർത്തനങ്ങൾ എൽഡിഎഫിന് നേട്ടമാകും. തെക്കൻ കേരളത്തിലും വടക്കൻ കേരളത്തിലും എൽഡിഎഫ് വൻ കുതിപ്പ് നേടും. പിണറായി വിജയൻ തന്നെ വീണ്ടും മുഖ്യമന്ത്രിയായി വരണം എന്നാണ് ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടത്. 39% പേർ പിണറായിയെ അനുകൂലിച്ചപ്പോൾ ഉമ്മൻ ചാണ്ടിയെ 18% പേരും, ചെന്നിത്തലയെ 6% പേരുമാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണച്ചത്. കെ.സുരേന്ദ്രനെ 6% പേരും, ശശി തരൂരിനെ 8% പേരും, ശൈലജ ടീച്ചറെ 7% പേരും പിന്തുണച്ചു.
78 സീറ്റുകൾ വരെ നേടി എൽഡിഎഫ് വീണ്ടും അധികാരത്തിൽ വരുമെന്ന് 24 ന്യൂസ് ഇന്നലെ പുറത്ത് വിട്ട അഭിപ്രായ സർവെ ഫലത്തിൽ പറയുന്നു. സർക്കാരിനെതിരെ പ്രതിപക്ഷം ഉയർത്തുന്ന ആരോപണങ്ങൾ ജനങ്ങൾ മുഖവിലക്കെടുത്തിട്ടില്ല. സർക്കാരിന്റെ വികസന ക്ഷേമ പ്രവർത്തനങ്ങൾ നേട്ടമാകുമെന്നാണ് സർവ്വെ പറയുന്നത്.