കേരളത്തില്‍ എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ ഉറപ്പാക്കുമെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി


തിരുവനന്തപുരം: കേരളത്തില്‍ എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 3 മാസത്തേക്ക് ഒരു കോടി ഡോസ് വാക്‌സിന്‍ വാങ്ങും. സംസ്ഥാനത്ത് എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ ഉറപ്പുവരുത്തുകയാണ് ലക്ഷ്യം എന്നും മുഖ്യമന്ത്രി പറഞ്ഞു. വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ ഉറപ്പ്.

സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമം രൂക്ഷമാണെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ചു. മതിയായ വാക്‌സിന്‍ സംസ്ഥാനത്ത് ഇല്ല. ആഗ്രഹിക്കുന്നതു പോലെ വാക്‌സിന്‍ ലഭിക്കുന്നില്ല. രണ്ടാം ഡോസ് എടുക്കേണ്ടവര്‍ക്ക് അത് നല്‍കുന പ്രധാനമാണ്. കേന്ദ്രം വാക്‌സിന്‍ നയം തിരുത്തണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് ഇന്ന് 35,013 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 41മരണങ്ങളാണ് സ്ഥിരീകരിച്ചത്. 1,38,190 ടെസ്റ്റുകളാണ് നടത്തിയത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 275 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.