കേരളം രാഷ്ട്രീയ ചരിത്രം തിരുത്തി വിധിയെഴുതി, പക്ഷേ ഇപ്പോള്‍ ആഘോഷിക്കാനുള്ള സമയമല്ല; പിണറായി വിജയന്‍


കണ്ണൂര്‍: കേരളത്തില്‍ ഇടത് തരംഗമാണെന്നും പക്ഷേ ഈ വലിയ സന്തോഷം കോവിഡ് പ്രതിസന്ധിക്കിടയില്‍ ആഘോഷിക്കാനാവില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിൽ ജനങ്ങൾ രാഷ്ട്രീയ ചരിത്രം തിരുത്തിയെഴുതി. രാഷ്ട്രീയ വിശദീകരണങ്ങൾ പിന്നീട് നടത്താം. ജനങ്ങൾ ഇടതു മുന്നണിക്കൊപ്പമാണ്. മാധ്യമപ്രവർത്തകർക്ക് മധുരം നൽകിയാണ് പിണറായി വിജയൻ വാർത്താ സമ്മേളനം ആരംഭിച്ചത്. കോവിഡ് പ്രതിരോധനത്തിനുള്ള സമയമാണിത്. ഇന്ന് കേരളത്തില്‍ മുപ്പത്തിയൊമ്പതിനായിരത്തിലധികം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.