കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തിനെതിരെ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ; കൊയിലാണ്ടിയില്‍ ധര്‍ണ സംഘടിപ്പിച്ചു


കൊയിലാണ്ടി: കൊയിലാണ്ടി കേന്ദ്ര വാക്‌സിന് നയത്തിനെതിരെ പ്രതിഷേധം സംഘടിപ്പിച്ച് ഡിവൈഎഫ്‌ഐ. കേന്ദ്രസര്‍ക്കാരിന്റെ വാക്സിന്‍ നയം തിരുത്തുക, കോവിഡ് വാക്സിന്‍ സൗജന്യവും, സാര്‍വ്വത്രികവുമാക്കുക’ എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് ഡിവൈഎഫ്‌ഐ പ്രതിഷേധിച്ചത്. ഡിവൈഎഫ്‌ഐ കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊയിലാണ്ടി ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിലാണ് പ്രതിഷേധധര്‍ണ നടത്തിയത്.
ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി ബി.പി ബബീഷ് ധര്‍ണ ഉദ്ഘാടനം ചെയ്തു. സി.എം രതീഷ് അദ്യക്ഷനായിരുന്നു. ഏ.എന്‍ പ്രതീഷ് സ്വാഗതവും സി.കെ ദിനൂപ് നന്ദിയും പറഞ്ഞു.