കെമിസ്ട്രിയില്‍ ഡോക്ടറേറ്റ് നേടിയ പേരാമ്പ്രയിലെ ഡോ:മുഹമ്മദ് ഇസ്മയിലിന് മുസ്ലിം ലീഗിന്റെ സ്‌നേഹാദരം


പേരാമ്പ്ര: കണ്ണൂര്‍ സര്‍വകലാശയില്‍ നിന്നും കെമിസ്ട്രിയില്‍ ഡോക്ടറേറ്റ് നേടിയ ഡോ:മുഹമ്മദ് ഇസ്മയിലിന് മുസ്ലിം യൂത്ത് ലീഗ് സ്‌നേഹാദരം. ഇസ്മയിലിന് സ്‌നേഹോപകാരം കൈമാറി മുസ്ലിം യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് സയ്യിദ് അലി തങ്ങള്‍ പാലേരി പരിപാടി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ശിഹാബ് കന്നാട്ടി പൊന്നാട അണിയിച്ചു.

ഇസ്മയിലിന്റെ വസതിയില്‍ നടന്ന പരിപാടിയില്‍ മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറിയും ഗ്രാമ പഞ്ചായത്ത് അംഗവുമായ കെ.എം ഇസ്മായില്‍, ഇ.അബൂബക്കര്‍ ഹാജി, പഞ്ചായത്ത് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ജാസിര്‍ എ.പി, മണ്ഡലം കമ്മിറ്റി അംഗം ഉബൈദ് പുത്തലത്ത്, കോറോത്ത് അസീസ്, പഞ്ചായത്ത് എം.എം.എഫ് പ്രസിഡന്റ് ജാസിം മുഹമ്മദ് മാളിക്കണ്ടി, ട്രഷറര്‍ മുഹമ്മദ് മിഖ്ദാദ് എ.ടി, പുറവൂര്‍ ശാഖാ യൂത്ത് ലീഗ് പ്രസിഡന്റ് സുബൈര്‍ നാഗത്ത്, സെക്രട്ടറി ഒ.പി ഉബൈദ്, അമീര്‍ എ.വി, സി.മുഹമ്മദ് റാഫി, എം.എസ്.എഫ് ശാഖാ സെക്രട്ടറി ഫവാസ്.എന്‍ എന്നിവര്‍ പങ്കെടുത്തു.