കൂരാച്ചുണ്ടില്‍ ഹോം ഐസൊലേഷന്‍ സൗകര്യമില്ലാത്ത കോവിഡ് രോഗികള്‍ക്കായി ഡിസിസികള്‍ ആരംഭിക്കണമെന്ന് ഡിവൈഎഫ്‌ഐ


കൂരാച്ചുണ്ട്: പേരാമ്പ്ര കൂരാച്ചുണ്ടില്‍ ഹോം ഐസൊലേഷന്‍ സൗകര്യമില്ലാത്ത കോവിഡ് രോഗികള്‍ക്കായി അടിയന്തിരമായി ഡിസിസി കള്‍ ആരംഭിക്കണമെന്ന് ഡിവൈഎഫ്‌ഐ.
വീട്ടില്‍ ഐസൊലേഷന്‍ സൗകര്യമില്ലാത്ത രോഗികള്‍ മറ്റ് മാര്‍ഗ്ഗങ്ങളില്ലാതെ അവിടെ തന്നെ താമസിക്കേണ്ടി വരുന്ന സാഹചര്യം രോഗവ്യാപനത്തിന് കാരണമാകുന്നുണ്ട്. ഇതൊഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

ഒറ്റമുറി വീടുകളിലും ഷെഡ്ഡുകളിലുമെല്ലാം താമസിക്കുന്നവരും നിത്യരോഗികളും പ്രായമായവരുമുള്ള പരിമിത സൗകര്യങ്ങള്‍ മാത്രമുള്ള വീടുകളുമുള്ള കുടുംബങ്ങളും പഞ്ചായത്തിലുണ്ട്. മുന്‍പ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ കേന്ദ്രീകരിച്ച് എഫ്എല്‍ടിസികള്‍ പ്രവര്‍ത്തിച്ചപ്പോള്‍ വാങ്ങിയ ഫര്‍ണ്ണിച്ചര്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഉള്ളതിനാല്‍ തന്നെ കുറഞ്ഞത് 50 ബെഡ്ഡുകള്‍ ഉള്‍ക്കൊള്ളുന്ന ഡിസിസി ആരംഭിക്കുക എന്നത് എളുപ്പമാണ്. ആവശ്യം അംഗീകരിക്കണമെന്ന് ഡിവൈഎഫ്‌ഐ കൂരാച്ചുണ്ട് മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു.