കുറ്റ്യാടി സ്വദേശി ഹൃദയാഘാതം മൂലം ഒമാനില്‍ അന്തരിച്ചു


കുറ്റ്യാടി: കുറ്റ്യാടി തളീക്കര സ്വദേശി സി റിയാസ് ഹൃദയാഘാതം മൂലം ഒമാനിലെ സലാലയില്‍ അന്തരിച്ചു. നാല്‍പ്പത്തി അഞ്ച് വയസ്സായിരുന്നു.
സലാല ഖാബൂസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന ഭൗതികശരീരം കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കി നെഗറ്റീവ് ആണെങ്കില്‍ നാട്ടിലേക്ക് അയക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

സഹോദരങ്ങള്‍: കുഞ്ഞബ്ദുല്ല, മുസ്തഫ (സലാല), അശ്റഫ്, മറിയം ചെറിയ കുംബളം, ജമീല വടകര, ശാഹിത വടകര.