കുറ്റ്യാടിയില്‍ കോണ്‍ഗ്രസ്സിന്റെ സ്മൃതി സംഗമം


കുറ്റ്യാടി: മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനത്തില്‍ കുറ്റ്യാടി മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പുഷ്പാര്‍ച്ചനയും വര്‍ഗ്ഗീയ വിരുദ്ധ പ്രതിജ്ഞയും എടുത്തു. മണ്ഡലം പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് പ്രതിജ്ഞ ചൊല്ലി കൊടുത്തു.

ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ പി അബ്ദുള്‍ മജീദ്, സെക്രട്ടറി പി.പി ആലിക്കുട്ടി, സി.കെ രാമചന്ദ്രന്‍, എന്‍.സി കുമാരന്‍, സി.എച്ച് മൊയ്തു, സിദ്ധാര്‍ത്ഥ് നരിക്കൂട്ടുംചാല്‍, ബാപ്പറ്റ അലി, പി.സി ജംഷി എന്നിവര്‍ പ്രസംഗിച്ചു.