കുടിവെള്ളം ഇനി പാഴാകില്ല; പന്തിരിക്കര-കോക്കാട് ജംഗ്ഷന് സമീപത്തെ റോഡില്‍ കുടിവെള്ള പൈപ്പ് പൊട്ടിയത് നന്നാക്കുന്ന പ്രവൃത്തി ആരംഭിച്ചു
പേരാമ്പ്ര: പന്തിരിക്കര-കോക്കാട് റോഡ് ജംഗ്ഷനു സമീപം പിഡബ്ല്യുഡി റോഡില്‍ പൊട്ടിയ കുടിവെള്ള പൈപ്പ് നാന്നാക്കല്‍ പ്രവൃത്തി ആരംഭിച്ചു. ഒരു വര്‍ഷത്തോളമായി പൊട്ടിയ പൈപ്പ് നന്നാക്കാത്തനിലാല്‍ കുടിവെള്ളം പാഴാകുന്നത് ഇവിടെ പതിവ് കാഴ്ചയായിരുന്നു. സംഭവം വാര്‍ത്തയായതിനെതുടര്‍ന്നാണ് അധികാരികള്‍ ഉടന്‍ നടപടി സ്വീകരിച്ചത്
വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍ മണ്ണുമാന്തി പൈപ്പിന്റെ പൊട്ടിയ ഭാഗം നന്നാക്കാനുള്ള ശ്രമത്തിലാണ്. പൈപ്പ് പൊട്ടിയസ്ഥലത്ത് മാലിനജലം കെട്ടിക്കിടന്ന് വെള്ളം പൈപ്പിനുള്ളിലേക്ക് കയറി രോഗങ്ങള്‍ക്ക് കാരണമാകുമോ എന്ന് ഭീതിയിലായിരുന്നു ജനങ്ങള്‍. പൈപ്പ നന്നാക്കുന്നതോടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും.
മലിനജലം കുടിവെള്ളത്തില്‍ കലരാത്ത വിധംപൊട്ടിയ പൈപ്പ് ഉടന്‍ നന്നാക്കാനുള്ള ശ്രമം തുടരുകയാണ്. ചങ്ങരോത്ത് ചക്കിട്ടപാറ പഞ്ചായത്തുകളിലെ നിരവധി കുടുംബങ്ങള്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന പൈപ്പാണിത്.