കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരമെവിടെ? വ്യാപാരികള്‍ പ്രതിഷേധം സംഘടിപ്പിച്ചു


പയ്യോളി : ദേശീയപാതാ വികസനത്തിന്റെ ഭാഗമായി കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികള്‍ക്ക് നഷ്ടപരിഹാരവും സാവകാശവും ആവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിച്ചു. വ്യാപാരി വ്യവസായി ഏകോപനസമിതിയാണ് പയ്യോളിയില്‍ പ്രതിഷേധ പ്രകടനം നടത്തിയത്.

ദേശീയപാതാ വികസനത്തിന്റെ ഭാഗമായി പയ്യോളി ടൗണില്‍ ഏകദേശം 200 കടകളാണ് പൊളിച്ചുനീക്കപ്പെടുന്നത്.കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികള്‍ക്ക് രണ്ട് ലക്ഷം രൂപയും വ്യാപാര സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് 6000 രൂപ വീതം ആറുമാസത്തേക്ക് 36,000 രൂപയും നഷ്ടപരിഹാരം നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. അത് പ്രാവര്‍ത്തികമാക്കുന്നില്ലെന്നാണ് പ്രദേശവാസികളുടെ ആരോപണം.

9 മാസം മുമ്പ് ഒഴിപ്പിക്കപ്പെട്ട മൂരാട് ഭാഗത്തെ കടയുടമകള്‍ക്ക് പോലും ഇതുവരെ യാതൊരു ആനുകൂല്യവും ലഭിച്ചിട്ടില്ലെന്ന പരാതിയും നിലവിലുണ്ട്.