കീഴൂർ സ്വദേശി ബൈക്കപകടത്തിൽ മരിച്ചു


പയ്യോളി: കീഴൂർ സ്വദേശി ബൈക്കപകടത്തിൽ മരിച്ചു. കീഴൂർ പള്ളിക്കര മുറിയിലെ രവി (50) ആണ് മരിച്ചത്. തലശ്ശേരി എരഞ്ഞോളി പാലത്തിനടുത്തു വെച്ച് തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു അപകടം നടന്നത്.

ജോലി കഴിഞ്ഞ് സുഹൃത്തിനൊപ്പം താമസസ്ഥലത്തേക്ക് പോകുന്നതിനിടെയാണ് അപകടം. ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

പരേതരായ ചോയിയുടെയും ജാനുവിന്റെയും മകനാണ്. ഭാര്യ: ശിശിത. മകൾ: അമയ (പ്ലസ് ടു വിദ്യാർത്ഥിനി). സഹോദരങ്ങൾ: ശാരദ, സോമൻ, സജിത്ത്, ബീന.