കിഴക്കൻ പേരാമ്പ്രയിൽ തേങ്ങാക്കൂട കത്തിനശിച്ചു
പേരാമ്പ്ര: കിഴക്കൻ പേരാമ്പ്രയിൽ തേങ്ങാക്കൂട കത്തിനശിച്ചു. തെക്കേ നിടൂളി കുഞ്ഞമ്മദ് കുട്ടിയുടെ വീട്ടിലെ തേങ്ങാക്കൂടയാണ് കത്തിനശിച്ചത്.
പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. തീ പിടിത്തത്തിന് പിന്നിലെ സത്യാവസ്ഥ അന്വേഷിച്ച് പുറത്ത് കൊണ്ടുവരണമെന്ന് കൂത്താളി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് മോഹൻദാസ് ഓണിയിൽ ആവശ്യപ്പെട്ടു.
രാജൻ കെ. പുതിയെടത്ത്, എൻ.കെ.കുഞ്ഞബ്ദുള്ള, ഇ.വി.മനോജൻ, എ.കെ.മനോജ്, വേലായുധൻ എന്നിവർ വീട് സന്ദർശിച്ചു.