കിടപ്പ് രോഗികള്‍ക്ക് സാന്ത്വനമായി കൊയിലാണ്ടി നഗരസഭ
കൊയിലാണ്ടി : സാന്ത്വനം പാലിയേറ്റീവ് കെയര്‍ കിടപ്പുരോഗികള്‍ക്കായി തൊഴില്‍ പരിശീലനം സംഘടിപ്പിച്ചു. കൊയിലാണ്ടി നഗരസഭയും സംയുക്തമായാണ് പരിപാടി ആസൂത്രണം ചെയ്തത്.
കൊവിഡ് പ്രതിസന്ധിയില്‍ തളര്‍ന്ന് പോയ കുടുംബങ്ങളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് സാന്ത്വനം പാലിയേറ്റീവ് കെയര്‍ പരിശീലനം സംഘടിപ്പിച്ചത്.
ആദ്യഘട്ടത്തില്‍ രോഗികള്‍ക്ക് കുട നിര്‍മ്മാണത്തില്‍ പരിശീലനം നല്‍കി. കുടുംബശ്രീ മുഖേന വിപണനം നടത്താന്‍ കഴിയുമെന്നാണ് സംഘാടകരുടെ വിലയിരുത്തല്‍. കൂടാതെ പേപ്പര്‍ പേന, കര കൗശല വസ്തു നിര്‍മ്മാണം എന്നിവയിലും പരിശീലനം നല്‍കും.
കുട നിര്‍മാണത്തില്‍ അവരവരുടെ വീടുകളില്‍ പോയാണ് പരിശീലനം നല്‍കുക. കൊറോണക്കാലത്ത് രോഗികള്‍ക്ക് കൈത്താങ്ങാവുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ഫിസീഷ്യന്‍ ഡോ.കെ സന്ധ്യാ കുറുപ്പ് പറഞ്ഞു.