‘കാർഷിക നിയമം കാണാച്ചരടുകൾ’; കൊയിലാണ്ടിയിൽ സംവാദം സംഘടിപ്പിച്ചു


കൊയിലാണ്ടി: എ.സി.ഷൺമുഖദാസ് പഠന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ കൊയിലാണ്ടിയിൽ സംവാദം സംഘടിപ്പിച്ചു. ‘കാർഷിക നിയമം കാണാച്ചരടുകൾ’ എന്ന വിഷയത്തിലാണ് സംവാദം സംഘടിപ്പിച്ചത്. എൻ.സി.പി ജില്ലാ പ്രസിഡൻ്റ് മുക്കം മുഹമ്മദ് പരിപാടി ഉദ്ഘാടനം ചെയ്തു.

എൻ.സി.പി സംസ്ഥാന നിർവാഹക സമിതി അംഗം പി.സുധാകരൻ മോഡറേറ്ററായി. ബെഫി മുൻ അഖിലേന്ത്യാ പ്രസിഡൻ്റ് എ.കെ.രമേശ് വിഷയമവതരിപ്പിച്ചു. ഡി.സി.സി പ്രസിഡൻ്റ് യു.രാജീവൻ, ബി.ജെ.പി മേഖല പ്രസിഡൻ്റ് ടി.പി.ജയചന്ദ്രൻ, ചേനോത്ത് ഭാസ്കരൻ എന്നിവർ സംവാദത്തിൽ പങ്കെടുത്തുകൊണ്ട് സംസാരിച്ചു.