കായണ്ണ പഞ്ചായത്തിലെ ക്വാറിയുടെ പ്രവര്‍ത്തനം ജനജീവിതത്തിന് ഭീഷണി; ക്വാറിക്ക് സ്റ്റോപ് മെമ്മോ നല്‍കണം, ഓഗസ്റ്റ് 16 മുതല്‍ റിലേ സത്യാഗ്രഹം
കൂരാച്ചുണ്ട്: കായണ്ണ പഞ്ചായത്തിലെ ആറാം വാർഡിൽ ഒട്ടേറെ വീടുകൾക്കും സ്ഥാപനങ്ങൾക്കും ഭീഷണിയായ കരിങ്കൽ ക്വാറിക്ക് സ്റ്റോപ് മെമ്മോ നൽകണമെന്ന് ആവശ്യപ്പെട്ട് ആക്‌ഷൻ കമ്മിറ്റി ഓഗസ്റ്റ് 16 മുതൽ കായണ്ണ പഞ്ചായത്തിനു മുൻപിൽ റിലേ സത്യഗ്രഹം ആരംഭിക്കും. പ്രദേശവാസികൾക്ക് ഭീഷണിയായ ക്വാറി പ്രവർത്തനം നിർത്തിവയ്ക്കണമെന്ന് മാസങ്ങളായി നാട്ടുകാർ ആവശ്യപ്പെട്ടിട്ടും പാറ പൊട്ടിക്കൽ തുടരുകയാണ്.
ചെയർമാൻ ഐപ്പ് വടക്കേത്തടം അധ്യക്ഷത വഹിച്ചു. ദേവസ്യാച്ചൻ വടക്കേക്കുന്നേൽ,ജോസ് മാത്യു പുതിയപറമ്പിൽ,മുഹമ്മദ് കൈതക്കുളങ്ങര,ജോബി മ്ലാക്കുഴി,ദേവസ്യ എഴുത്താണിക്കുന്നേൽ,ജയ്സൺ പുത്തൻപുര,ജോസഫ് കോലാക്കൽ,പി.കെ.ഷിജു എന്നിവർ പ്രസംഗിച്ചു.